Kerala Flood: Making Chekutty

Kerala Flood: Making Chekutty

ചേറിനെ അതിജീവിച്ച ചേന്നമംഗലത്തെ കുട്ടിക്ക് – ചേക്കുട്ടിക്ക് പുതു  ജീവന്‍ നല്‍കി കൊച്ചി പ്രതിധ്വനി വുമന്‍ ഫോറം പ്രവര്‍ത്തകര്‍

ചേന്നമംഗലം ഭാഗത്ത് പ്രളയത്തിലകപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ അവശ്യ സാധനങ്ങളുമായി പോയ സമയത്ത് അവിടെ ഉള്ള കൈത്തറിത്തുണികളും തറികളും വെള്ളം കേറി നശിച്ച കഥ നാട്ടുകാരില്‍ നിന്ന് പലത്തവണ കേട്ടിരുന്നു. വീടുകളിലേക്ക് ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്ത് അന്ന് ഞങ്ങള്‍ മടങ്ങി.

പിന്നീടാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ചെക്കുട്ടിയെ കുറിച്ചും, ചെക്കുട്ടിയുടെ ജനനത്തെ കുറിച്ചും അതിനെ ധത്തെടുക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഫെയിസ്ബുക്കിലൂടെ കേരള ജനതയോട് ആവശ്യപ്പെട്ടത്. അതിന്‍ പ്രകാരമാണ് ചെക്കുട്ടിയുടെ കൂട്ടുകാരന്‍ ഗോപിനാഥന്‍ സാറുമായി ഞങ്ങളുടെ വുമന്‍ ഫോറം പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നത്.

കൂടുതല്‍ ചെക്കുട്ടികളെ ഞങ്ങള്‍ ധത്തെടുക്കാം എന്ന് പറയാനാണ് അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചത്. എന്നാല്‍ വാങ്ങാന്‍ അല്ല, പുതിയ ചെക്കുട്ടികള്‍ക്ക് ജന്മം കൊടുക്കാനാണ് അവര്‍ക്ക് ആളുകളെ വേണ്ടത് എന്ന് കേട്ടപ്പോള്‍, വളരെ സന്തോഷത്തോടുകൂടി ഞങ്ങള്‍ ഏറ്റെടുത്തത്.

പ്രതിധ്വനി വുമന്‍ ഫോറം പ്രവര്‍ത്തകര്‍ തന്നെ നടത്തും ഈ പരിപാടി എന്നത് അപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്. ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ വനിതാ ജീവനക്കാര്‍ വരുമോ എന്ന ഒരു ആശങ്ക ഇതിനിടയില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല… കാരണം പ്രതിധ്വനിയുടെ കഴിഞ്ഞകാല പ്രവര്‍ത്തന അനുഭവങ്ങള്‍ അങ്ങനെ ആയിരുന്നു….

വെള്ളിയാഴ്ച ഉച്ചക്ക് ചേക്കുട്ടി പ്രവര്‍ത്തകയായ മിനി ചേച്ചി, ക്ലോറിനേറ്റ് ചെയ്ത ചേന്നമംഗലം കൈത്തറി തുണികള്‍ തന്നപ്പോഴാണ്‌ പ്രളയത്തിന്‍റെ ഭീകരത ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്‌. ഓണത്തിന് വേണ്ടി നിര്‍മ്മിച്ച വിലകൂടിയ സാരികള്‍ ഒരുപാട് കഴുകിയതിനു ശേഷവും കറുത്തിരുണ്ട്‌, ചെളിയുടെയും ചേറിന്‍റെയും പാടുകള്‍ മായാതെ കിടക്കുകയാണ്. ആ പാടുകള്‍ പ്രളയത്തിന്റെ ഭീകരത നമ്മെ ശരിക്കും മനസ്സിലാക്കി തരും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതാണ്‌ ചെക്കുട്ടിയുടെ ഭംഗി.

ശനിയാഴ്ച അവധി ദിവസമായിട്ടും, രാവിലെ തന്നെ അമ്പതില്‍ കൂടുതല്‍ വനിതാ ജീവനക്കാര്‍ ഇന്‍ഫോപാര്‍ക്കിലേക്ക് വന്നു. ഇന്‍ഫോപാര്‍ക്കിലെ മാത്രമല്ല കൊച്ചിയില്‍ അങ്ങോളമിങ്ങോളം ഉള്ള കമ്പനികളിലെ ജീവനക്കാരാണ് വളണ്ടിയര്‍മാരായി വന്നത്. രാവിലെ ഒന്‍പതു മണി തൊട്ട് വൈകിട്ട് ആറു മണിവരെ ഇവര്‍ ഞങ്ങളുടെ കൂടെ ഉണ്ടായി. വൈകുന്നേരത്തിനുള്ളില്‍ ആയിരത്തോളം ചേക്കുട്ടി പാവകളെ ആണ് ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

ഇതോടുകൂടി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഇന്നലെ ബഹുമാനപ്പെട്ട മന്ത്രി ശ്രീ എ സി മൊയ്തീന്‍, കേരളത്തിലെ ടെക്ക് പാര്‍ക്കുകളുടെ സി ഇ ഒ ശ്രീ ഹൃഷികേശ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ചെക്കുട്ടിയെ ദത്തെടുക്കുക എന്ന സംരംഭം ഉത്ഘാടനം ചെയ്യുകയുണ്ടായി. അത് പോലെ ഞങ്ങളുടെ പ്രവര്‍ത്തകരും, കേരളത്തിലെ ഓരോ ഐ ടി ജീവനക്കാരനും അവനവന്‍റെ കഴിവിനനുസരിച്ച് ചെക്കുട്ടികളെ ദത്തെടുക്കുന്നതായിരിക്കും

To Know Results please like and follow our Page

Leave a comment

Your email address will not be published.